2014 സെപ്റ്റംബർ 9, ചൊവ്വാഴ്ച

മേന്തോന്നി


വേലികളിലും കുറ്റിച്ചെടികളിലും പടർന്നു കയറുന്ന ഈ സസ്യം പൂവണിഞ്ഞു നിൽക്കുമ്പോൾ അതിമനോഹരമാൺ. മൂലകാണ്ഡത്തിനു‍ കലപ്പയുടെ ആകൃതിയാൺ. ഇലയ്ക്ക് 7-20 സെ.മീ നീളവും 2-5 സെ.മീ വീതിയും ഉണ്ട്. വിരിഞ്ഞ പുഷ്പത്തിൻ 7-9 സെ.മീറ്ററോ അതിലധികമോ വ്യാസം ഉണ്ട്. പൂമൊട്ടിൽ പച്ച കലർന്ന മഞ്ഞനിറമുള്ള ഇവ വിടരുന്ന അവസരത്തിൽ സ്വർണനിറത്തിലും പിന്നീട് രക്തവർണത്തിലും കാണപ്പെടുന്നു. ഫലം പച്ച കലർന്ന മഞ്ഞനിറത്തിലുള്ള കാപ്‌സ്യൂൾ ആൺ.
ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടർന്നു കയറുന്ന ‘ഗ്ലോറിയോസാ സുപ്പർബ‘(Gloriosa superba) മലയാളത്തിൽ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയൻ ചെടി എന്നും അറിയപ്പെടുന്നു. വിരിയുമ്പോൾ മഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ഉണ്ടാകുന്നു. അതിനുശേഷം പൂക്കളുടെ നിറം കടും ചുവപ്പോ, ഓറഞ്ചു ചുവപ്പോ ആകുകയും ദളങ്ങൾ വളഞ്ഞ് പിരിയുകയും ചെയ്യുന്നു. ഇതിൻറെ കിഴങ്ങുകൾ നീളമുള്ളതും പെൻസിലിന്റെ വണ്ണമുള്ളതാൺ. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇതിൻറെ കിഴങ്ങുകൾ നടണം. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ പൂക്കൾ ഉണ്ടാകുന്നു.
 പഴയകാലത്ത് ഗർഭഛിദ്രത്തിനും, പ്രസവം വേഗത്തിലാക്കാനുമൊക്കെ മേന്തോന്നിക്കിഴങ്ങ് ഉപയോഗിച്ചിരുന്നത്രേ. വിഷാംശമുള്ളതുകൊണ്ടാവാം, ഇതിന്റെ ഇല അരച്ചു പിഴിഞ്ഞെടുത്ത നീര് പേൻ‌നാശിനിയായും ഉപയോഗിച്ചിരുന്നു. വേലികളിലും മറ്റും പടർന്നുകയറുന്ന ഒരു ഔഷധസസ്യം. നിറത്തിലും ആകൃതിയിലുമുള്ള പ്രത്യേകത കൊണ്ടാവാം, ഇതിന്റെ പൂവിനെ അഗ്നിശിഖ, ചെകുത്താൻ‌പൂവ് എന്നൊക്കെ ചിലയിടങ്ങളിൽ വിളിക്കുന്നത്. ഇതിന്റെ കിഴങ്ങ് പ്രധാനമായും വിഷചികിത്സയ്ക്കും, ത്വക്ക് രോഗശമനത്തിനും ഉപയോഗിക്കുന്നു. അധികം കഴിച്ചാൽ മരണം വരെ സംഭവിക്കാമത്രേ.




 GloriosaLily.JPG  Gloriosa lilly.jpg    ഗ്ലോറിയോസ-സുപെർബ.jpg

 http://upload.wikimedia.org/wikipedia/commons/thumb/6/6e/Gloriosa_superba_lilly.jpg/220px-Gloriosa_superba_lilly.jpg 

 
 

2014 സെപ്റ്റംബർ 8, തിങ്കളാഴ്‌ച

ഇലവ്


ഇന്ത്യയിലുടനീളം കാണുന്ന, 40 മീറ്ററിലധികം ഉയരം വയ്ക്കുന്ന ഒരു വന്മരമാണ് ഇലവ്. (ശാസ്ത്രീയനാമം: Bombax ceiba) - (ഇംഗ്ലീഷ്: Red cotton tree) ആയുർ‌വേദത്തിലെ പ്രസിദ്ധ ഔഷധമായ മോചരസത്തിലെ ചേരുവയാണ്‌ ഇത്. പൂള, മുള്ളിലവ്, മുള്ളിലം എന്നെല്ലാം അറിയപ്പെടുന്നു.
 ഇലവ് മരത്തില്‍ നിന്നെടുക്കുന്ന കറ (മേചരസം) ആയുര്‍വേദത്തിലെ പ്രസിദ്ധമായ ഒരൗഷധമാണ്. പുരുഷ വിറജനീയം, ശോണിതസ്താപനം, വേദനാസ്താപനം എന്നീ ഔഷധഗണത്തിലാണ് ചരകന്‍ ഇലവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മുപ്പതു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന വൃക്ഷം മുഖ്യകാണ്ഡത്തിന്‍ വളവുകളൊന്നുമില്ല. തടിയുടെ പുറമേയുള്ള നിറം പച്ചയാണ്. വളരെ ബലം കുറഞ്ഞതാണിതിന്റെ തടി. ഇതിന്റെ പുഷ്പങ്ങളുടെ നിറം ചുമപ്പ്. പിത്തം, രക്തദോഷം, രക്തവാതം എന്നിവ ശമിപ്പിക്കുകയും ബലം, ശുക്ലം, കഫം എന്നിവ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.


  


2014 സെപ്റ്റംബർ 6, ശനിയാഴ്‌ച

ചെമ്പരത്തി



സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ്‌ ചെമ്പരത്തിഎന്ന ചെമ്പരുത്തി(Hibiscus). ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന‍ ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.
കഫം,പിത്ത ഹരം. മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.
ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു.
 ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനുപയോഗിക്കാറുണ്ട്.
ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശസംരക്ഷണത്തിനു തലയിൽ തേച്ചുകഴുകാറുണ്ട്. ഹൈന്ദവ പൂജകൾക്ക് ഇതിന്റെ പുഷ്പം ഉപയോഗിക്കാറുണ്ട്.
 മറ്റു പൂക്കള്‍ക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ് ചെമ്പരത്തിപ്പൂവിനുള്ളത്. നൈട്രജന്‍, ഫോസ്ഫറസ്, ജീവകം ബി, സി, എന്നിവയാല്‍ പൂക്കള്‍ സമ്പന്നം. പല വിദേശ രാജ്യങ്ങളിലും ഇത് ഒരു ഗൃഹൗഷധമാണ്. ചെമ്പരത്തികള്‍ പലവിധമുണ്ട്. മാല ചെമ്പരത്തി, അട്ടക ചെമ്പരത്തി, റോസ്, വെള്ള, ചുവപ്പ് നിറത്തിലുള്ള ചെമ്പരത്തി. എന്നാല്‍ ചുവപ്പ് നിറമുള്ള ചെമ്പരത്തി പൂവിനാണ് ഔഷധ സിദ്ധിയുള്ളത്. ദേഹത്തുണ്ടാകുന്ന നീര്, ചുവന്ന തടിപ്പ് എന്നിവയകറ്റാന്‍ പൂവ് അതേപടി ഉപയോഗിക്കുന്നു. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പൂവില്‍ നിന്ന് തയ്യാറാക്കുന്ന കഷായം അത്യുത്തമം.
ഹൃദയസംബന്ധമായ വൈശമ്യങ്ങള്‍ക്ക് ഒരു 'കാര്‍ഡിയാക്ക് ടോണിക്ക്' കൂടിയാണിത്. അഞ്ചാറ് പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത് നൂറ് മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത് അരിച്ചെടുത്ത് തുല്യ അളവ് പാലും കൂട്ടിച്ചേര്‍ത്ത് ഏഴോ എട്ടോ ആഴ്ച സേവിച്ചാല്‍ ഉന്മേഷം വീണ്ടെടുക്കാം. വിവിധതരം പനികള്‍ക്ക് ഈ ഔഷധം നല്ലതാണ്.
ഒരു പുഷ്പത്തിന്റെ എല്ലാ ഘടകങ്ങളും സമ്മേളിച്ചതിനാല്‍ പൂക്കളുടെ വിവിധ ഭാഗങ്ങളെക്കുറിച്ച് പഠിക്കാനായി വിദ്യാര്‍ഥികള്‍ മാതൃകയായി സ്വീകരിക്കുന്നത് ചെമ്പരത്തിയെയാണ്. ഏതു കാലാവസ്ഥയിലും ഈ പൂവ് കാണാറുണ്ട്.

   ചെമ്പരത്തിയുടെ വയലറ്റ് പൂവ്.JPG    മഞ്ഞ ചെമ്പരത്തിപ്പൂവ്.JPG  ചെമ്പരത്തിയുടെ വയലറ്റ് പൂവ്.JPG


കച്ചോലം



നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചോലം അഥവാ കച്ചൂരി. ഇരുണ്ട പച്ചനിറമുള്ള ഇലകളും വെളുത്തപൂക്കളുമാണ് ഇതിനുള്ളത്. വാസനയുള്ള തൈലം അടങ്ങിയതും, ക്ഷാരഗുണമുള്ളതും, ഔഷധ നിർമ്മാണത്തിന് ഉപയോഗിക്കുന്നതുമായ ഒരു സസ്യമാണിത്.
ഇത് പ്രധാനമായും കാണപ്പെടുന്നത് ചൈന, തായ്‌വാൻ, കമ്പോഡിയ, ഇന്ത്യ എന്നിവടങ്ങളിലാണ്. കൂടാതെ ഇത് വ്യവസായിക അടിസ്ഥാനത്തിൽ തെക്ക് കിഴക്ക് ഏഷ്യയിൽ കൃഷിചെയ്യപ്പെടുന്നു. ഇത് ഭക്ഷണത്തിൽ ഒരു ആയുർവേദ മരുന്നായി ഇന്തോനേഷ്യയിൽ, പ്രത്യേകിച്ചും ബാലിയിൽ ഉപയോഗിക്കുന്നു. ഇതിനെ ഇന്തോനേഷ്യയിൽ കെങ്കുർ എന്ന് അറിയപ്പെടുന്നു. ചൈനയിൽ ഇത് മരുന്നിനായി ഉപയോഗിക്കുന്നു. ഷാ ജിയാങ്ങ് എന്ന പേരിൽ ഇത് ചൈനയിലെ കടകളിൽ ലഭ്യമാണ്.  ഇതിനെ ചൈനയിൽ പറയുന്ന പേര് ഷാൻ നായി എന്നാണ്. (Chinese: 山柰; pinyin: shannai). നല്ല വളക്കൂറും നനവും ഉള്ള മണ്ണിൽ‌ ഇന്ത്യയിൽ എല്ലായിടത്തും ഏതു കാലാവസ്തയിലും വളരും.വേനൽ‌ കൂടുമ്പോൽ‌ ഇല കൊഴിയും. ഇതിന് ചെറുതായി കർപ്പൂരത്തിന്റെ രുചിയാണ്.
ഇതിന്റെ വേരിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണ കൊണ്ട് ചൈനീസ് മരുന്നുകൾ ഉണ്ടാക്കുന്നു.
ഇവയിൽ നിന്നുണ്ടാക്കുന്ന തൈലം ദഹനമില്ലായ്മ, പനി, വയറു വേദന എന്നിവക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.ച്യവനപ്രാശം, മഹാരാസ്നാദി കഷായം, രാസ്നരൻഡാദി കഷായം, അഗസ്ത്യ രസായനം എന്നിവയിലെ ഒരു ചേരുവയാണ്.
കച്ചോലകിഴങ്ങ് ഉണക്കിപ്പൊടിച്ചത് തേനിൽ ചേർത്ത് കഴിക്കുന്നത് ചുമ മാറാൻ നല്ലതാണു്. ഛർദ്ദിക്കു് നല്ലതാണ്. കച്ചോലം ഉത്തേജകവും വേദനസംഹാരിയും മൂത്രവർദ്ധകവും കഫനിവാരണിയും ആണ്.
 കേരളത്തില്‍ എല്ലായിടത്തും സമൃദ്ധമായി കാണുന്ന സസ്യമാണ് കച്ചോലം.  വളക്കൂറുള്ള ഏതു മണ്ണിലും ഇവ വളരുന്നു.  കോംപ് ഫെറിയ ഗലന്‍ഗ (Kaempferia galanga)  എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന കച്ചോലം സിന്‍ജിബെറേസ് എന്ന കുടുംബത്തില്‍ പെട്ടതാണ്.  വെള്ള നിറമുള്ള ഈ ചെടിയുടെ പൂക്കളില്‍ പാടലനിറത്തിലുള്ള പൊട്ടുകളും കാണാം.  ഇതിന്റെ കിഴങ്ങില്‍ ആല്‍ക്കലോയിഡ്, സ്റ്റാര്‍ച്ച്, പശ, സുഗന്ധദ്രവ്യം, തൈലം എന്നിവ അടങ്ങിയിരിക്കുന്നു.         അമൂല്യതകൊണ്ടും ഔഷധഗുണം കൊണ്ടും പ്രാധാന്യമുള്ള ഈ സസ്യം സമൂലം സുഗന്ധവാഹിയാണ്. ആയുര്‍വേദ വിധിപ്രകാരം കടുരസവും ഉഷ്ണവീര്യവുമാണ് കച്ചോലം.   കിഴങ്ങാണ് ഔഷധയോഗ്യഭാഗം. ശ്വാസകോശരോഗങ്ങളെയും വാത-കഫ രോഗങ്ങളെയും ശമിപ്പിക്കും.  കച്ചോലം ചേര്‍ത്ത് കാച്ചിയ എണ്ണ പീനസവും ശിരോരോഗങ്ങളും മാറ്റും.   ഉണങ്ങിയ കച്ചോലം പൊടിച്ച് തേനില്‍ സേവിച്ചാല്‍ ഛര്‍ദ്ദി ശമിക്കും.   കച്ചോലത്തിന്റെ വേര് അരച്ച് ശരീരത്തില്‍ പുരട്ടുന്നത് നീരിളക്കത്തിന് ശമനം തരും.    കാസം, ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍, ദഹന സംബന്ധമായ രോഗങ്ങള്‍, ചുമ, വായനാറ്റം, നാസരോഗങ്ങള്‍, ശിരോരോഗങ്ങള്‍ തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു.   ദഹനസംബന്ധമായ രോഗങ്ങള്‍ക്കാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.  കാസം, ശ്വാസകോശരോഗങ്ങള്‍ എന്നിവക്കുള്ള മരുന്നിന്റെ ചേരുവയിലും വിരയെ നശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നു.    ചൊറി, വ്രണം, രക്തദോഷം, മുഖരോഗം, മൂക്കുമായി ബന്ധപ്പെട്ട രോഗം എന്നിവക്കുള്ള ഔഷധമാണ് കച്ചോലം.  ദഹനക്കുറവ്, അര്‍ശ്ശസ്സ്, ചര്‍‍മ്മരോഗം, അപസ്മാരം, പ്ലീഹാരോഗം എന്നിവക്കും കച്ചോലം ഉത്തമൌഷധമാണ്.  കഷായ നിര്‍മ്മാണത്തില്‍ ഔഷധമായി ഉപയോഗിക്കുന്നു.   കച്ചോലം ചേര്‍ന്ന പ്രധാന ഔഷധങ്ങള്‍, അശ്വഗന്ധാരി ചൂര്‍ണ്ണം, ഹിഗുപചാദി ചൂര്‍ണ്ണം, നാരായ ചുര്‍ണ്ണം, ദാര്‍വ്യാധീ കഷായം, പ്രയംഗ്വാദി കഷായം. 
      മഞ്ഞളിനോട് രൂപസാദൃശ്യമുള്ള ഈ ബഹുവര്‍ഷി ഔഷധിയുടെ ഉണങ്ങിയ പ്രകന്ദമാണ്   ഔഷധമായും നടീല്‍ വസ്തുവായും ഉപയോഗിക്കുന്നത്.     കടലോരമേഖല ഒഴികെ എല്ലായിടത്തും നന്നായി വളരും.   സ്ഥലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 2 മുതല്‍ 3 ടണ്‍ വരെ ജൈവവളങ്ങള്‍ ചേര്‍ത്ത് ഇറയിക്ക് വാരമെടുക്കുന്നത് പോലെ വാരം എടുക്കണം ഇങ്ങനെയാണ് കച്ചോലത്തിന്റെ കൃഷിരീതി.
 
 ചുമ, ശ്വാസവൈഷമ്യം, വായ്‌നാറ്റം എന്നീ അസുഖങ്ങളുള്ളവര്‍ വെറ്റില മുറുക്കുന്ന സ്വഭാവക്കാരാണെങ്കില്‍ അല്പം കച്ചോലം കൂടി ചേര്‍ത്ത് ചര്‍നണം ചെയ്യുന്നത് രോഗശമനത്തിനു നല്ലതാണ്. മുറുക്കുന്ന ശീലമില്ലാത്തവര്‍ വെറ്റില മാത്രമെടുത്ത് കച്ചോലത്തിന്റെ കൂടെ സവധാനം ചവച്ചിറക്കുന്നത് നന്ന്.

നീണ്ടു നില്‍ക്കുന്ന ഛാര്‍ദി ശമിപ്പിക്കുന്നതിന് ഉണക്കകച്ചോലം നല്ലതുപോലെ പൊടിച്ച് തേനില്‍ കുഴച്ച് ദിവസവും മൂന്നു നേരം കൊടുക്കുന്നതിന് നല്ലതാണ്.

കച്ചോലം അരച്ച് എണ്ണയില്‍ കലക്കി വിധിപ്രകരം കാച്ചി നസ്യകര്‍മ്മങ്ങള്‍ക്കുപയോഗിച്ചാല്‍ നാസാരോഗങ്ങള്‍ ശിരോരോഗങ്ങള്‍ ഇവ ശമിക്കും.

ദഹനക്കുറവ്, അര്‍ശസ്സ്, ചര്‍മ്മരോഗങ്ങള്‍, നീര്, അപസ്മാരം, യകൃത് പ്ലീഹാരോഗങ്ങള്‍ ഇവയ്ക്ക് കച്ചോലം മറ്റ് ഔഷധങ്ങളുടെ കൂടെ ചേര്‍ത്തുപയോഗിക്കുന്നു.

ച്യവനപ്രാശം, കച്ചോലാദിതൈലം എന്നിവയില്‍ കച്ചോലം ഒരു ചേരുവയാണ്.

Kencur Kaempferia galanga.jpg  Kaempferia galanga whole palnt.jpg 


2014 സെപ്റ്റംബർ 4, വ്യാഴാഴ്‌ച

അങ്കോലം



Alangium salviifolium എന്ന ശാസ്ത്രീയനാമമുള്ള അങ്കോലം ഹിന്ദിയിൽ അംഗോൾ ധീര, സംസ്കൃതത്തിൽ അങ്കോല എന്നും അറിയപ്പെടുന്നു. 3 മീറ്റർ മുതൽ 10 മീറ്റർ വരെ ഉയരത്തിൽ വളരുന്ന അങ്കോലത്തിന്റെ വേര്, കായ എന്നിവ ആയുർവേദത്തിൽ മരുന്നായി ഉപയോഗിക്കുന്നു.  മരത്തൊലിക്ക് മഞ്ഞ കലർന്ന തവിട്ടുനിറം. ഇലപൊഴിക്കുന്ന ചെറിയ മരം. പേപ്പട്ടി വിഷത്തിനുപയോഗിക്കുന്ന ആയുർവേദ ഔഷധം. മുള്ളുള്ള മരം. തടി വണ്ണം വയ്ക്കാറില്ല. തമിഴ്‌നാട്, കർണ്ണടക, ശ്രീലങ്ക എന്നിവിടങ്ങളിൽ കണ്ടുവരുന്നു. മാംസളമായ ഉരുണ്ട പഴങ്ങൾ. പക്ഷികൾ, കുരങ്ങൻ, അണ്ണാൻ എന്നിവ വഴി വിത്തുവിതരണം നടക്കുന്നു. തൊലിയിൽ അലാൻജിൻ എന്ന ഘടകം അടങ്ങിയിരിക്കുന്നു. അങ്കോലം ചേർത്തുണ്ടാക്കുന്ന എണ്ണയാണ് അങ്കോലാദി എണ്ണ. തടിക്ക് ഭാരവും ഉറപ്പും ഉണ്ട്. കാതലിന് ഇളം കറുപ്പ് നിറം. വാതത്തിനും അസ്ഥിരോഗത്തിനും ഉപയോഗിക്കാറുണ്ട്. ഇലയും തടിയും കീടനാശിനിയായി ഉപയോഗിക്കാറുണ്ട്. ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ടെന്നു കാണുന്നു.

 




ബ്രഹ്മി



ബുദ്ധിശക്തിയും മേധാശക്തിയും വര്‍ധിപ്പിക്കുന്നബ്രഹ്മി(Bacopa monnieri).  ആയുര്‍വേദത്തിലെ ഒരു പ്രധാന ഔഷധസസ്യമാണ്.  നെൽകൃഷിക്ക് സമാനമായ രീതിയിലാണ്‌ ബ്രഹ്മി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്യുന്നത്‌. പാടങ്ങളിലും അതുപോലെ നനവുകൂടുതലുള്ള പ്രദേശങ്ങളിലുമാണ് ബ്രഹ്മി ധാരാളമായി വളരുന്നത്. എട്ടു മില്ലീമീറ്റർ വരെ വ്യാസം വരുന്ന പൂക്കൾക്ക് വിളർത്ത നീലയോ വെള്ളയോ നിറമായിരിക്കും. സമുദ്ര നിരപ്പിൽ നിന്ന് 1200 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിൽ ബ്രഹ്മി കാണപ്പെടുന്നു. നമ്മുടെ നാട്ടിൽ ധാരാളമായി കൃഷി ചെയ്യപ്പെടുന്ന സസ്യങ്ങളിലൊന്നാണിത്.ഓർമശക്തി വർദ്ധിപ്പിക്കുന്നതിനുള്ള ഔഷധം തയാറാക്കുന്നതിലേക്കായി ബ്രഹ്മി വൻ തോതിൽ ഉപയോഗിച്ചുവരുന്നു. നാഡികളെ ഉത്തേജിപ്പിക്കുന്നതിനു് ഉപയോഗിക്കുന്നു[3]. നവജാതശിശുക്കൾക്ക് മലബന്ധം മാറുവാൻ ബ്രഹ്മിനീര് ശർക്കര ചേർത്തു കൊടുക്കുന്നു. ബ്രഹ്മിനീരും വെളിച്ചെണ്ണയും സമം ചേർത്തു കാച്ചിയെടുക്കുന്ന എണ്ണ തലമുടി വളരാൻ ഉത്തമമാണ്.


 

ഉമ്മം


3 അടി വരെ ഉയരം വയ്ക്കുന്ന ഒരു കുറ്റിച്ചെടിയാണ് ഉമ്മം. (ശാസ്ത്രീയനാമം: Datura stramonium). ഉണങ്ങിയ ഇലയും വിത്തും ഔഷധമായി ഉപയോഗിക്കുന്നു. ധാരാളം ഔഷധഗുണങ്ങൾ ഉണ്ടെങ്കിലും ഇതൊരു വിഷച്ചെടിയായതിനാൽ ഉപയോഗത്തിലും മാത്രയിലും നല്ല കരുതൽ വേണം. മയക്കുമരുന്നായിപ്പോലും ഉപയോഗിക്കാൻ പറ്റിയ ആൽക്കലോയ്‌ഡുകൾ അടങ്ങിയിട്ടുണ്ട്. ആയുധഅവശിഷ്ടങ്ങളിൽ നിന്നും TNT മാറ്റുവാൻ ശേഷി ഉമ്മത്തിന് ഉണ്ട്

Datura stramonium 2 (2005 07 07).jpg