രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്ന സുഗന്ധിയായ കുറ്റിച്ചെടിയാണ് കല്ലൂർവഞ്ചി.(ശാസ്ത്രീയ നാമം: Rotula aquatica). സംസ്കൃതത്തിൽ അശ്മഃഭേദഃ, പാഷാണഭേദ, മൂത്രള എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Aquatic Rotula എന്നും അറിയപ്പെടുന്നു. ഇന്ത്യയാണ് കല്ലൂർവഞ്ചിയുടെ ജന്മദേശം
മൂത്രാശയ കല്ലുകൾക്കും കിഡ്നിയിലെ കല്ലുകൾക്കുമുള്ള ഔഷധത്തിലെ പ്രധാന ചേരുവയാണ്. പനി, ചുമ, ഹൃദ്രോഗം, ലൈംഗിക രോഗങ്ങൾ, വൃണങ്ങൾ എന്നിവയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.
വൃക്കയിലെ കല്ലിന് ആയുര്‍വേദത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ഔഷധസസ്യമാണ് കല്ലൂര്‍വഞ്ചി. നിരന്തരം വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന പാറകള്‍ക്കിടയില്‍ ഉണ്ടാകുന്ന ചെടിയാണിത്. ഈ ഔഷധം കഷായമാക്കി രോഗികള്‍ക്ക് നല്‍കാറുണ്ട്. കല്ലൂര്‍വഞ്ചി തന്നെ 20 തരമുണ്ട്. അതില്‍ ഒരിനത്തിന് മാത്രമേ ഔഷധഫലമുള്ളൂ. അതിനുതന്നെ പ്രാദേശികസ്വഭാവവും ഉണ്ട്. ഇതില്‍ കണ്ണൂരിലെ ഇരിട്ടി ഭാഗങ്ങളില്‍ കാണുന്ന കല്ലൂര്‍വഞ്ചിക്കാണ് കൂടുതല്‍ ഔഷധസിദ്ധിയുള്ളത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ