വേലികളിലും കുറ്റിച്ചെടികളിലും പടർന്നു കയറുന്ന ഈ സസ്യം പൂവണിഞ്ഞു നിൽക്കുമ്പോൾ അതിമനോഹരമാൺ. മൂലകാണ്ഡത്തിനു കലപ്പയുടെ ആകൃതിയാൺ. ഇലയ്ക്ക് 7-20 സെ.മീ നീളവും 2-5 സെ.മീ വീതിയും ഉണ്ട്. വിരിഞ്ഞ പുഷ്പത്തിൻ 7-9 സെ.മീറ്ററോ അതിലധികമോ വ്യാസം ഉണ്ട്. പൂമൊട്ടിൽ പച്ച കലർന്ന മഞ്ഞനിറമുള്ള ഇവ വിടരുന്ന അവസരത്തിൽ സ്വർണനിറത്തിലും പിന്നീട് രക്തവർണത്തിലും കാണപ്പെടുന്നു. ഫലം പച്ച കലർന്ന മഞ്ഞനിറത്തിലുള്ള കാപ്‌സ്യൂൾ ആൺ.
ഗ്ലോറി ലില്ലി’ എന്നറിയപ്പെടുന്ന പടർന്നു കയറുന്ന ‘ഗ്ലോറിയോസാ സുപ്പർബ‘(Gloriosa superba) മലയാളത്തിൽ കിത്തോന്നി എന്നും മേന്തോന്നി എന്നും പറയൻ ചെടി എന്നും അറിയപ്പെടുന്നു. വിരിയുമ്പോൾ മഞ്ഞനിറമുള്ള മനോഹരമായ പൂക്കൾ ഉണ്ടാകുന്നു. അതിനുശേഷം പൂക്കളുടെ നിറം കടും ചുവപ്പോ, ഓറഞ്ചു ചുവപ്പോ ആകുകയും ദളങ്ങൾ വളഞ്ഞ് പിരിയുകയും ചെയ്യുന്നു. ഇതിൻറെ കിഴങ്ങുകൾ നീളമുള്ളതും പെൻസിലിന്റെ വണ്ണമുള്ളതാൺ. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഇതിൻറെ കിഴങ്ങുകൾ നടണം. ജൂലൈ-സെപ്റ്റംബർ മാസങ്ങളിൽ പൂക്കൾ ഉണ്ടാകുന്നു.
പഴയകാലത്ത് ഗർഭഛിദ്രത്തിനും, പ്രസവം വേഗത്തിലാക്കാനുമൊക്കെ മേന്തോന്നിക്കിഴങ്ങ് ഉപയോഗിച്ചിരുന്നത്രേ. വിഷാംശമുള്ളതുകൊണ്ടാവാം, ഇതിന്റെ ഇല അരച്ചു പിഴിഞ്ഞെടുത്ത നീര് പേൻനാശിനിയായും ഉപയോഗിച്ചിരുന്നു. വേലികളിലും മറ്റും പടർന്നുകയറുന്ന ഒരു ഔഷധസസ്യം. നിറത്തിലും ആകൃതിയിലുമുള്ള പ്രത്യേകത കൊണ്ടാവാം, ഇതിന്റെ പൂവിനെ അഗ്നിശിഖ, ചെകുത്താൻപൂവ് എന്നൊക്കെ ചിലയിടങ്ങളിൽ വിളിക്കുന്നത്. ഇതിന്റെ കിഴങ്ങ് പ്രധാനമായും വിഷചികിത്സയ്ക്കും, ത്വക്ക് രോഗശമനത്തിനും ഉപയോഗിക്കുന്നു. അധികം കഴിച്ചാൽ മരണം വരെ സംഭവിക്കാമത്രേ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ