സമശീതോഷ്ണമേഖലകളിൽ കാണുന്ന ഒരു കുറ്റിച്ചെടി ആണ് ചെമ്പരത്തിഎന്ന ചെമ്പരുത്തി(Hibiscus). ഒരു നിത്യപുഷ്പിണിയായ ചെമ്പരത്തിയെ അലങ്കാരസസ്യമായി ധാരാളം നട്ടുവളർത്താറുണ്ട്. വലിപ്പമുള്ള, ചുവന്ന, മണമില്ലാത്ത പൂക്കളാണ് സാധാരണയായി ചെമ്പരത്തിയുടേതെങ്കിലും വൈവിധ്യമാർന്ന ധാരാളം നിറങ്ങളിലുള്ള പൂക്കളോടുകൂടിയ ഇനങ്ങളും, സങ്കരയിനം സസ്യങ്ങളും കണ്ടുവരുന്നു. വെള്ള, മഞ്ഞ, ഓറഞ്ച്, കടുംചുവപ്പ്, ശ്വേതരക്തവർണ്ണത്തിന്റെ (പിങ്ക്) വിവിധ നിറഭേദങ്ങളോടും ഒറ്റയും ഇരട്ടയുമായ ഇതളുകളുമുള്ള പൂക്കളോടും കൂടിയ സസ്യങ്ങളുമുണ്ട്. ഇതളുകൾ ചെറിയ രീതിൽ കീറിയെടുത്തതുപോലെളുള്ള പൂക്കളോടുകൂടിയവയും കാണാറുണ്ട്.
കഫം,പിത്ത ഹരം. മുടി കൊഴിച്ചിലിനും ഉഷ്ണ രോഗങ്ങൾക്കും ഉപയോഗിക്കുന്നു.
ചെമ്പരത്തിചായ ഹൃദയ രോഗങ്ങളുടെ ശമനത്തിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു. രക്ത സമ്മർദ്ദം, അമിതശരീരഭാരം എന്നിവ നിയന്ത്രിക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നു.
ചെമ്പരത്തിപ്പൂവ് കൊണ്ട് ഉണ്ടാക്കുന്ന പാനീയം 'ചെമ്പരത്തിചായ' (Hibiscus Tea) എന്നറിയപ്പെടുന്നു. പൂവ് ഉണക്കിയും അല്ലാതെയും ചായ ഉണ്ടാക്കാനുപയോഗിക്കാറുണ്ട്.
ചെമ്പരത്തിയുടെ ഇലയും പുവും ചതച്ചുണ്ടാക്കുന്ന ചെമ്പരത്തി താളി കേശസംരക്ഷണത്തിനു തലയിൽ തേച്ചുകഴുകാറുണ്ട്. ഹൈന്ദവ പൂജകൾക്ക് ഇതിന്റെ പുഷ്പം ഉപയോഗിക്കാറുണ്ട്.
മറ്റു പൂക്കള്‍ക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ് ചെമ്പരത്തിപ്പൂവിനുള്ളത്. നൈട്രജന്‍, ഫോസ്ഫറസ്, ജീവകം ബി, സി, എന്നിവയാല്‍ പൂക്കള്‍ സമ്പന്നം. പല വിദേശ രാജ്യങ്ങളിലും ഇത് ഒരു ഗൃഹൗഷധമാണ്. ചെമ്പരത്തികള്‍ പലവിധമുണ്ട്. മാല ചെമ്പരത്തി, അട്ടക ചെമ്പരത്തി, റോസ്, വെള്ള, ചുവപ്പ് നിറത്തിലുള്ള ചെമ്പരത്തി. എന്നാല്‍ ചുവപ്പ് നിറമുള്ള ചെമ്പരത്തി പൂവിനാണ് ഔഷധ സിദ്ധിയുള്ളത്. ദേഹത്തുണ്ടാകുന്ന നീര്, ചുവന്ന തടിപ്പ് എന്നിവയകറ്റാന്‍ പൂവ് അതേപടി ഉപയോഗിക്കുന്നു. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പൂവില്‍ നിന്ന് തയ്യാറാക്കുന്ന കഷായം അത്യുത്തമം.
ഹൃദയസംബന്ധമായ വൈശമ്യങ്ങള്‍ക്ക് ഒരു 'കാര്‍ഡിയാക്ക് ടോണിക്ക്' കൂടിയാണിത്. അഞ്ചാറ് പൂവിന്റെ ഇതളുകള്‍ മാത്രമെടുത്ത് നൂറ് മില്ലി വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവന്ന ദ്രാവകം കിട്ടും. ഇത് അരിച്ചെടുത്ത് തുല്യ അളവ് പാലും കൂട്ടിച്ചേര്‍ത്ത് ഏഴോ എട്ടോ ആഴ്ച സേവിച്ചാല്‍ ഉന്മേഷം വീണ്ടെടുക്കാം. വിവിധതരം പനികള്‍ക്ക് ഈ ഔഷധം നല്ലതാണ്.
ഒരു പുഷ്പത്തിന്റെ എല്ലാ ഘടകങ്ങളും സമ്മേളിച്ചതിനാല്‍ പൂക്കളുടെ വിവിധ ഭാഗങ്ങളെക്കുറിച്ച് പഠിക്കാനായി വിദ്യാര്‍ഥികള്‍ മാതൃകയായി സ്വീകരിക്കുന്നത് ചെമ്പരത്തിയെയാണ്. ഏതു കാലാവസ്ഥയിലും ഈ പൂവ് കാണാറുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ