രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്ന സുഗന്ധിയായ കുറ്റിച്ചെടിയാണ് കല്ലൂർവഞ്ചി.(ശാസ്ത്രീയ നാമം: Rotula aquatica). സംസ്കൃതത്തിൽ അശ്മഃഭേദഃ, പാഷാണഭേദ, മൂത്രള എന്നൊക്കെ അറിയപ്പെടുന്നു. ഇംഗ്ലീഷിൽ Aquatic Rotula എന്നും അറിയപ്പെടുന്നു. ഇന്ത്യയാണ് കല്ലൂർവഞ്ചിയുടെ ജന്മദേശം
മൂത്രാശയ കല്ലുകൾക്കും കിഡ്നിയിലെ കല്ലുകൾക്കുമുള്ള ഔഷധത്തിലെ പ്രധാന
ചേരുവയാണ്. പനി, ചുമ, ഹൃദ്രോഗം, ലൈംഗിക രോഗങ്ങൾ, വൃണങ്ങൾ എന്നിവയുടെ
ചികിത്സയ്ക്ക് ഉപയോഗിക്കുന്നു. വൃക്കയിലെ
കല്ലിന് ആയുര്‍വേദത്തില്‍ സാധാരണയായി ഉപയോഗിക്കുന്ന ഔഷധസസ്യമാണ്
കല്ലൂര്‍വഞ്ചി. നിരന്തരം വെള്ളം ഒഴുകിക്കൊണ്ടിരിക്കുന്ന പാറകള്‍ക്കിടയില്‍
ഉണ്ടാകുന്ന ചെടിയാണിത്. ഈ ഔഷധം കഷായമാക്കി രോഗികള്‍ക്ക് നല്‍കാറുണ്ട്.
കല്ലൂര്‍വഞ്ചി തന്നെ 20 തരമുണ്ട്. അതില്‍ ഒരിനത്തിന് മാത്രമേ ഔഷധഫലമുള്ളൂ.
അതിനുതന്നെ പ്രാദേശികസ്വഭാവവും ഉണ്ട്. ഇതില്‍ കണ്ണൂരിലെ ഇരിട്ടി
ഭാഗങ്ങളില്‍ കാണുന്ന കല്ലൂര്‍വഞ്ചിക്കാണ് കൂടുതല്‍ ഔഷധസിദ്ധിയുള്ളത്.
വള്ളിച്ചെടിയായി വളരുന്ന ശംഖുപുഷ്പം നീല,വെള്ള എന്നിങ്ങനെ രണ്ടിനമുണ്ട്
.അഞ്ചോ ഏഴോ ചെറു ഇലകൾ ഒറ്റ ഞെട്ടിൽ കാണപ്പെടുന്നു .മനോഹരമായ പൂവ് ഒറ്റയായി
ഉണ്ടാകുന്നു .പുക്കളുടെയും ഫലങ്ങളുടെയും ആകൃതി പയർ ചെടിയിലെതുപോലെയാണ്
.ഫലത്തിനുള്ളിൽ വിത്തുകൾ നിരനിരയായി അടുക്കിയിരിക്കും .ശംഖുപുഷ്പത്ത്തിന്റെ
പച്ചവേര് വെണ്ണ ചേർത്ത് രാവിലെ വെറും വയറ്റിൽ പതിവായി കഴിച്ചാൽ
കുട്ടികൾക്ക് ബുദ്ധി ശക്തി ,ധാരണാശക്തി എന്നിവ കുടും എന്നു
വിശ്വസിക്കപെടുന്നു .ശംഖുപുഷ്പത്തിന്റെ വേരിന് മൂർക്കൻ പാമ്പിന്റെ വിഷം
നിർവീര്യമാക്കാൻ ശക്തിയുണ്ട് എന്നും പറയപ്പെടുന്നു .നീല ശംഖുപുഷ്പത്തിന്റെ
ചെടി കഷായം കുടിച്ചാൽ ഉന്മാദം ,ശ്വാസരോഗം , ഉറക്കമില്ലായ്മ എന്നിവ
കുറയ്ക്കുന്നതാണ് .ഇതിന്റെ വേര് പശുവിൻ പാലിൽ അരച്ചുകലക്കി വയറിളക്കാൻ
ഉപയോഗിക്കാറുണ്ട് .തൊണ്ടവീക്കം ഇല്ലാതാക്കാനും ഇതിന്റെ വേര് ഉപയോഗിക്കുന്നു
.പനി കുറയ്ക്കാനും . ശരീര ബലം ഉണ്ടാകാനും മാനസിക രോഗചികിത്സയ്ക്കും
ശംഖുപുഷ്പം എന്ന ഔഷധസസ്യം ഉപയോഗിക്കുന്നു .
ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ അപരാജിത എന്ന പേരിലും അറിയപ്പെടുന്ന ശംഖുപുഷ്പം ഇംഗ്ല്ലീഷിൽ Clitoria ternatea എന്നാണ് അറിയപ്പെടുന്നത്. സ്ത്രീകളൂടെ ജനനേന്ദ്രിയങ്ങളുടെ ഭാഗമായ കൃസരിയുടെ സമാന രൂപമായതിമാലാണ് ആംഗലേയത്തീൽ ആ പേർ വന്നത്.
ആയുർവേദത്തിൽ മാനസിക രോഗങ്ങൾക്കുള്ള മരുന്നായി ശംഖുപുഷ്പം
ഉപയോഗിക്കുന്നു. ഇന്ത്യയിലും ദക്ഷിണേഷ്യയിലുമാണ് ഇവയുടെ ഉത്ഭവം എന്നു
വിശ്വസിക്കുന്നു.
തെക്കെ അമേരിക്കയിൽ
നിന്നും നൂറ്റാണ്ടുകൾക്ക് മുമ്പ് കടൽ കടന്നുവന്ന പഴവർഗ്ഗമാണ് കൈതച്ചക്ക.
വൻവൃക്ഷങ്ങളിൽ പറ്റിപിടിച്ചു വളരുന്ന സസ്യങ്ങൾ ഉൾപ്പെടുന്ന ബ്രൊമിലിയേസിയെ സസ്യകുടുംബത്തിലെ ഒരംഗമാണ് ഈ ചെടി. പൈൻ മരത്തിന്റെ കോണിനോട് സാദൃശ്യമുള്ള ആകൃതി കാരണമാണ് ഇതിന് പൈനാപ്പിൾ എന്ന പേരു സിദ്ധിച്ചത്.
ഉഷ്ണമേഖലാ സസ്യമായ കൈതയുടെ ഫലത്തെ കൈതച്ചക്ക എന്നു വിളിക്കുന്നു. ശാസ്ത്രീയ നാമം: അനാനാസ് കോമോസസ്. ജീവകം എ, ജീവകം ബി എന്നിവയുടെ നല്ല ഉറവിടമാണ് കൈതച്ചക്ക. കൂടാതെ ജീവകം സി, കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു. നീർവാർച്ചയുള്ള മണ്ണിൽ നന്നായി വളരുന്ന സസ്യമാണ് കൈത. കേരളത്തിലെ മൂവാറ്റുപുഴ, തൊടുപുഴ എന്നീ സ്ഥലങ്ങളിൽ കൈതച്ചക്ക വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, ബി, ബി1 മഗ്നീഷ്യം തുടങ്ങിയവയുടെ ഉറവിടമാണ് പൈനാപ്പിള്‍ അഥവാ കൈതച്ചക്ക.ദഹനത്തെ ത്വരിതപ്പെടുത്തുന്നതിനോടൊപ്പം ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് മികച്ച ഔഷധം കൂടിയാണ് പൈനാപ്പിള്‍.
സാധാരണ വയൽ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ് കീഴാർ നെല്ലി. ഇത് യുഫോർബിക്കാ എന്ന സസ്യകുടുംബത്തിലെ ഒരു അംഗമാണ്. ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ് എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷധമാണിത്. മലയാളത്തിൽകിരുട്ടാർ നെല്ലി
എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ ഇലകൾ തണ്ടിൽ നിന്നും മാറി ശാഖകളിൽ
രണ്ടു വശങ്ങളിലായ് കാണപ്പെടുന്നു. ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും
പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന
പച്ച നിറത്തിലുള്ള പൂക്കളുണ്ടാകുന്നു
ചെറിയ പ്രാണികൾ വഴി പരാഗണം
നടത്തുന്ന സസ്യമാണിത്. പരാഗണത്തിനായി ഒരു പൂവിൽ ഒരു ആൺതണ്ടും മൂന്ന്
പെൺതണ്ടുകളും ഉണ്ടായിരിക്കും. ഈ പൂവുകളിൽ ചെറു പ്രാണികൾ വന്നിരിക്കുമ്പോൾ
പരാഗണം സാധ്യമാകുന്നു. ഇങ്ങനെ പരാഗണം നടക്കുന്ന പൂക്കൾ കായ്കളായി
ഇലത്തണ്ടിൻറെ അടിയിൽ നെല്ലിക്കയുടെ
രൂപത്തിൽ കാണപ്പെടുകയും ചെയ്യുന്നു. ഈ കായ്കളിൽ ഓരോന്നിലും മൂന്ന്
വിത്തുകൾ വീതം ഉണ്ടായിരിക്കും. ഇങ്ങനെ ഇലത്തണ്ടിനടിയിൽ നെല്ലിക്ക പോലെ
വിത്തുകൾ കാണപ്പെടുന്നതു കൊണ്ടാണ് ഈ സസ്യത്തെ കീഴാർ നെല്ലി എന്നു വിളിക്കുന്നത്.
ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം, പനി, മൂത്രാശയരോഗങ്ങൾ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു.കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ
എന്നീ രാസവസ്തുക്കളാണ് മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ.
കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെ ശൈത്യഗുണമുള്ളതു കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുർവ്വേദത്തിൽമരുന്നായി ഉപയോഗിക്കപ്പെടുന്നു.ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂത്രവർദ്ധകമാണ്. ദഹനത്തെ സഹായിക്കും. വാത രോഗികൾക്ക് നല്ലതല്ല.
മഞ്ഞപ്പിത്തത്തിനെതിരായ കീഴാര്‍നെല്ലിയുടെ ഔഷധശക്തിയെ എല്ലാ ചികിത്സാമാര്‍ഗ്ഗങ്ങളും അംഗീകരിച്ചിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സിഎന്നിവയ്ക്ക്കാരണമാകുന്നവൈറസുകള്ക്കെതിരെയുള്ള ഉത്തമ ഔഷധിഎന്നനിലയിലാണ്കീഴാര്നെല്ലിശ്രേഷ്ഠമാവുന്നത്.ആയുര്വേദംമുതല്ആധുനികവൈദ്യശാസ്ത്രംവരെകീഴാര്നെല്ലിയെമഞ്ഞപ്പിത്തത്തിനെതിരായുള്ളഔഷധമായികണക്കാക്കുന്നു.സമൂലം ഇടിച്ച്പിഴിഞ്ഞ നീര്10 മില്ലിപശുവിന് പാലില്‍ ചേര്ത്ത്രാവിലെയുംവൈകുന്നേരവും തുടരെ7ദിവസംസേവിച്ചാല് മഞ്ഞപ്പിത്തംമാറും.കീഴാര്‍നെല്ലി സമൂലം അരച്ച് മോരില്‍ സേവിച്ചാല്‍ അതിസാരരോഗങ്ങള്‍ മാറുകയും ദഹനശക്തി വര്‍ദ്ധിക്കുകയും ചെയ്യും. കഫത്തെയും വിഷശക്തിയെയും കുറയ്ക്കാന്‍ കീഴാര്‍നെല്ലിക്കാവും. ഉദരരോഗങ്ങളെ ചെറുക്കാന്‍ കഴിവുള്ള ഇത് സമൂലം അരച്ച് അരിക്കാടിയില്‍ സേവിച്ചാല്‍ വയറുവേദനയും അമിതാര്‍ത്തവവും ശമിക്കും.
ലോകത്ത് മിക്കവാറും രാജ്യങ്ങളിൽ കൃഷിചെയ്യുന്നതും; പച്ചക്കറി വിഭാഗത്തിൽ ഉൾപ്പെടുന്ന കായ് ഉണ്ടാകുന്നതുമായ ഒരു സസ്യമാണ് വെണ്ട. ആംഗലേയത്തിൽ ഇതിനെ Okra , Lady's fingers തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. ആഫ്രിക്ക ജന്മദേശമായ ഈ സസ്യം വരണ്ട കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു.
നാരുകള്‍
നാരുകള്‍
എല്ലുകളുടെയും ശരീരത്തിന്റെയും ആരോഗ്യം നിലനിര്‍ത്താനാവശ്യമായ
വൈറ്റമിനുകളാലും മിനറലുകളാലും സമ്പുഷ്‌ടമാണ് വെണ്ടയ്‌ക്ക. വൈറ്റമിന്‍ എ,
ബി, സി, ഇ, കെ എന്നിവ കൂടാതെ കാല്‍സ്യം, അയണ്‍, മഗ്നീഷ്യം, പൊട്ടാസ്യം,
സിങ്ക് എന്നിവയും ഉയര്‍ന്ന തോതില്‍ നാരുകളും അടങ്ങിയ ഒരു പച്ചക്കറിയാണ്
വെണ്ട.
കറിവേപ്പ് എന്നത് ഒരു കുറ്റിച്ചെടിയാണ്.
സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിൽ ഇത്
കൃഷിചെയ്ത് വരുന്നു. വേരിൽനിന്നും മുളച്ചുവരുന്ന തൈകളാണ് പ്രധാനമായും
നടുന്നത്. വെള്ളവും സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലങ്ങളിൽ നന്നായി വളരുന്ന
ഒരു സസ്യമാണിത്. തടിക്ക് കറുപ്പ് നിറമാണ്. ഇല തണ്ടിൽ നിന്നും
ഇരുവശത്തേക്കുമായി നിരനിരയായി കാണപ്പെടുന്നു. ഈ ഇലകളാണ് കറികൾക്ക്
ഉപയോഗിക്കുന്നത്. കറിവേപ്പിന് പൂവും കായ്കളും ഉണ്ടാവാറുണ്ട്. വെളുത്ത ചെറിയ
പൂക്കൾ കുലകളായി കാണപ്പെടുന്നു. പരാഗണം വഴി ഉണ്ടാകുന്ന കായ്കൾക്ക് പച്ച നിറമായിരിക്കും. പാകമാകുമ്പോൾ കായ്കൾക്ക് കറുപ്പ് നിറം ആയിത്തീരും
ആഹാരത്തിന് രുചി വർദ്ധിപ്പിക്കുന്നതിനുപയോഗിക്കുന്ന ഒരു ഇലയാണ് കറിവേപ്പില. കറിവേപ്പിന്റെ ജന്മദേശം ഇന്ത്യയാണ്. ഭാരതത്തിൽ
വ്യാപകമായി വളർത്തുന്നതും ഉപയോഗിക്കുന്നതുമായ കറിവേപ്പില, ഇന്ത്യയിലെ
മിക്ക സ്ഥലങ്ങളിലുമുള്ള പാചകങ്ങളിൽ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്.ആഹാരങ്ങളുടെ
സ്വാദ്, സുഗന്ധം എന്നിവ വർദ്ധിപ്പിക്കുവാൻ മാത്രമാണ് കറിവേപ്പിലകൾ
ആഹാരത്തിൽ ചേർത്ത് തുടങ്ങിയത്. മധ്യകേരളത്തിലെ ചില സ്ഥലങ്ങളിൽ 'കരുവേപ്പ്'
എന്നുപറയുന്നു. കറിവേപ്പിനോട് നല്ല സാമ്യമുള്ള ഒരു ചെറുവൃക്ഷമാണ് കാട്ടുകറിവേപ്പ്
കറിവേപ്പിലയിലെ ബാഷ്പശീലമുള്ള തൈലമാണ് ഇലയ്ക്ക് രുചിപ്രദാനമായ മണം
നൽകുന്നത്. ജീവകം ഏ ഏറ്റവും കൂടുതലടങ്ങിയ ഇലക്കറിയായതിനാൽ ഇത്
നേത്രരോഗങ്ങളെ ശമിപ്പിക്കുന്നു.പ്രധാനമായും കറികൾക്ക്
സ്വാദും മണവും നൽകാനാണ് കറിവേപ്പില ഉപയോഗിക്കുന്നത്. എങ്കിലും എണ്ണകാച്ചി
തലയിൽ തേയ്ക്കാനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തൊലിപ്പുറത്തുണ്ടാകുന്ന
വൃണങ്ങൾക്കും, വയറുസംബന്ധിയായ അസുഖങ്ങൾക്കും കറിവേപ്പില ഉപയോഗിക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തിനു
കറിവേപ്പില ഉത്തമം. തിമിരത്തെ പ്രതിരോധിക്കുന്നു. ആമാശയത്തിന്റെ
ആരോഗ്യത്തിനും ഗുണപ്രദം. ദഹനക്കേടിനു പ്രതിവിധിയായി ഉപയോഗിക്കാം. അതിസാരം,
ആമാശയസ്തംഭനം എന്നിവയ്ക്കുളള പ്രതിവിധിയായും കറിവേപ്പില ഉത്തമം.
കറിവേപ്പിലയിട്ടു
തിളപ്പിച്ച എണ്ണ മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും പ്രയോജനപ്രദം.
അകാലനര തടയുന്നതിനും ഉത്തമം. മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍
സഹായിക്കുന്നു.
ദിവസവും പ്രഭാതഭക്ഷണത്തിനു മുമ്പു കറിവേപ്പില
അരച്ചതു കഴിക്കുന്നതു ടൈപ്പ്് 2 പ്രമേഹം കുറയ്ക്കുന്നതിനു ഗുണപ്രദം.
ദിവസവും കറിവേപ്പില കഴിക്കുന്നത്് അമിതഭാരവും അമിതവണ്ണവും കുറയ്ക്കുന്നതിനു
ഗുണപ്രദം.
ചര്‍മത്തിന്റെ ആരോഗ്യത്തിനും കറിവേപ്പില ഉത്തമം.
കറിവേപ്പില ചവച്ചരയ്ക്കുന്നതു പ്രകൃതിദത്ത മൗത്ത്്‌വാഷിന്റെ ഗുണം ചെയ്യും.
പൈല്‍സ്് മൂലമുളള ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും സഹായകം.
പാദ സൗന്ദര്യത്തിന് പച്ചമഞ്ഞളും കറിവേപ്പിലയും ചേർത്തരച്ച് തുടർച്ചയായി
മൂന്ന് ദിവസം കാലിൽ തേച്ച് പിടിപ്പിക്കുക. തന്മൂലം ഉപ്പൂറ്റി
വിണ്ടുകീറുന്നതും മാറിക്കിട്ടും.
കറിവേപ്പിലയിട്ട് കാച്ചിയ എണ്ണ തേച്ചാൽ തലമുടി തഴച്ച് വളരുകയും മുടിക്ക് നല്ല കറുപ്പ് നിറം കൈവരികയും ചെയ്യും.
കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരിൽ അരച്ച് തലയിൽ തേച്ച് അരമണിക്കൂറിനു
ശേഷം സ്‌നാനം ചെയ്യുക. പേൻ, ഈര്, താരൻ എന്നിവ നിശ്ശേഷം ഇല്ലാതാകും.
തലമുടി കൊഴിച്ചിൽ തടയാൽ കറിവേപ്പില, കറ്റാർവാഴ, മൈലാഞ്ചി എന്നിവ ചേർത്ത് എണ്ണ കാച്ചി തലയിൽ തേക്കുക.
കഴിക്കുന്ന ഭക്ഷണത്തിൽ പതിവായി കറിവേപ്പില ഉൾപ്പെടുന്നത് കണ്ണിന്റെ
ആരോഗ്യത്തിന് വളരെ നല്ലതാണ്. ജീവകം 'എ' ഏറ്റവുമധികം ഉൾക്കൊള്ളുന്ന
ഇലക്കറിയാണ് കറിവേപ്പില. അതുകൊണ്ടാണ് കണ്ണുസംബന്ധമായ അസുഖങ്ങൾക്ക്
ഫലപ്രദമായിരിക്കുന്നതും
ദഹനത്തിനും, ഉദരത്തിലെ കൃമി നശീകരണത്തിനും ജീവകം 'എ' കൂടുതൽ അടങ്ങിയ
കറിവേപ്പില കഴിക്കുന്ന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്.
ചർമരോഗങ്ങൾ അകലാൻ കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാൽ മതി.
അലർജി സംബന്ധമായ അസുഖങ്ങൾക്ക് ശമനം കൈവരാൻ കറിവേപ്പിലയും മഞ്ഞളും കുടിയരച്ച് തുടർച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാൽ മതി.
കറിവേപ്പിലയരച്ച് പൊളിച്ച അടക്കയോളം വലുപ്പത്തിൽ ഉരുട്ടി കാലത്ത് ചൂട്
വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ കൊളസ്‌ട്രോൾ വർധന മൂലമുണ്ടാകുന്ന അസുഖങ്ങൾക്ക്
ശമനം കിട്ടും.
പുഴുക്കടി അകലാൻ കറിവേപ്പിലയും, മഞ്ഞളും ചേർത്തരച്ചിട്ടാൽ മതി.
ഇറച്ചി കഴിച്ചുണ്ടാകുന്ന ദഹനക്കുറവിന് ഇഞ്ചിയും, കറിവേപ്പിലയും അരച്ച് മോരിൽ കലക്കിക്കഴിക്കുക.
കറിവേപ്പിലയും മഞ്ഞളും ചേർത്തരച്ച് നെല്ലിക്ക വലുപ്പത്തിൽ കാലത്ത് ചൂട്
വെള്ളത്തിൽ ചേർത്ത് കഴിച്ചാൽ കാലിൽ ഉണ്ടാകുന്ന എക്‌സിമയ്ക്ക് ശമനം
കിട്ടും.
ഉദരരോഗങ്ങൾ ശമിക്കാൻ കറിവേപ്പിലയിട്ട് വെന്ത വെള്ളം പതിവായി കുടിക്കുക.